ഇളം വെയിലിന് ചൂടേറ്റ് ചില ഫ്ലാറ്റുകള്‍ നില്ക്കവേ
അകലത്തെ കാറ്റൊരു പെരു മഴ കൊണ്ടുവന്നു
സൂര്യതാപത്തില്‍ തപിച്ച സൌധങ്ങള്‍ക്കായി
പെരുമഴ മാനത്ത് കരിങ്കുട തീര്‍ത്തു
ഇലകളില്‍ തട്ടി ഭൂമിയെ പുണരുവാന്‍
ആശിച്ച പെരുമഴത്തുള്ളികള്‍ പക്ഷെ
വന്നു പതിച്ചു ചുടു കോണ്‍ക്രീറ്റ് ചുവരില്‍
പിന്നെയവ യാത്രയായ് ഓടകള്‍ തേടി
ഭൂമിലേക്കുള്ള യാത്രക്ക് മുന്‍പേ
കടലമ്മ നല്കിയ ഊഴിയുടെ വിവരണം
തെറ്റെന്ന് പെരുമഴത്തുള്ളികള്‍ അറിയവെ
മാറിയൊരു ഫ്ലാറ്റിന് തറക്കല്ല് വീണു
Subscribe to:
Post Comments (Atom)
1 comment:
ജീവിതത്തിന്റെ തിരക്കില്‍ പെട്ടു ക്ല്ലിച്ചു പോകുന്ന മനസ്സുകളില്‍ പെയ്തിറങ്ങുന്ന ഓറ്മകളാം മഴത്തുളികളെ ... നിങ്ങള്‍ ഒറ്റയ്ക്ല്ലാ.
Post a Comment