Thursday, September 01, 2005

കാലൊച്ചകളുടെ പിന്നിൽകൊഴിഞ്ഞു വീഴുന്ന ഇലകളുടെ നേർത്ത ശബ്ദത്തിൽ നിന്നും ആ പാദസ്പന്ദനം വേർതിരിച്ചെടുക്കാൻ ഞാൻ പാടുപെട്ടു.
ആരായിരിക്കുമത്?
നിലാവിന്റെ ആലിംഗനത്തിന് വെമ്പൽ കൊള്ളൂന്ന മരക്കൂട്ടങ്ങളുടെ ഇടയിലേക്ക്, ഞാനും ഈ മരമുത്തച്ഛന്മാരും തീർത്ത ഏകാന്തതയുടെ നടുവിലേക്ക്, അരോചകത്വത്തിന്റെ സ്ഫുരണങ്ങളുമായി കടന്ന് വരാൻ തുടങ്ങുന്നത് എന്തിനായിരിക്കും?

ഞാൻ ജയനൻ.
ജാതക വശാൽ ജയിക്കാനായി ജനിച്ചവൻ.
ജീവിത വശാൽ പരാജയങ്ങളുടെ സഹയാത്രികൻ.
നഗര മധ്യത്തിലെ ഈ കാടിന്റെ വർഷങ്ങളുടെ കൂട്ടുകാരൻ.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പകലുകളുടെ അന്ത്യത്തിൽ ആ ദിവസത്തെ അനുഭവങ്ങളുടെ കൂട്ടിക്കുറക്കലുകൾ നടത്താൻ ഇടതൂർന്ന ഈ മരക്കൂട്ടങ്ങളുടെ ഇടയിൽ അഭയം തേടുന്നവൻ.

കാലൊച്ചകൾ...
അവയെന്നും ഭീതിദമായ ഓർമ്മകളാണ് നൽകിയിരുന്നത്.
ബാല്യകാലത്ത് അന്തിക്കള്ളും മോന്തി ഭയത്തിന്റെ പ്രതിരൂപമായി അച്ഛൻ നടന്നടുക്കുമ്പോൾ...
വിശപ്പ് നിലനിൽ‌പ്പിനെ കാർന്നു തിന്നാനൊരുമ്പെടുമ്പോൾ അടുത്തിരിക്കുന്ന കുട്ടിയുടെ ആഹാരപ്പാത്രം തുറന്നപ്പോഴും ഇതേ കാലൊച്ചകൾ.
സാഹചര്യങ്ങളാൽ മുദ്ര കുത്തപ്പെട്ട് ഒടുവിൽ സ്കൂളിൽ നടന്ന ഏതൊ മോഷണത്തിന് ചെയ്യാത്ത കുറ്റം ചുമത്തി പുറത്താക്കിയപ്പോഴും അവയുണ്ടായിരുന്നു.

കാലൊച്ചകളെ പേടിച്ചു തുടങ്ങിയ പ്രയാണം.
ജന്മനാടും അമ്മയേയും ഒറ്റ സഹോദരിയേയും ഉപേക്ഷിച്ച് തുടങ്ങിയ യാത്ര.
അതു ഇന്നും തുടരുന്നു.

ഈ മരങ്ങൾക്കു കാലുകളില്ലാത്തതു എത്ര ഭാഗ്യം.
കാലൊച്ചകൾ.
അസ്ഥിപഞ്ചരമായ മാനവികതയുടെ പിന്നാലെ അവ ഇവിടെയും എത്തിയോ?
ഇല്ല.
ഇവിടെ നിന്നും എന്നെ ഓടിക്കുവാൻ അവയ്ക്കാവില്ല.
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എനിക്കു കിട്ടിയ ഏക ആ‍ശ്രയമാണ് ഈ കൊച്ച് കാട്.
ഇവിടെയും അവ എത്തിയോ?
അതെ അവ അടുക്കുന്നു.

കാലോച്ചകളുടെ ഉറവിടം അയാളുടെ മുമ്പിലെത്തി.
“അതാ അവൻ തന്നെ!”

അതു ആക്രോശിച്ച മനുഷ്യന്റെ മുഖം ഞാൻ കണ്ടു.
അതു ഞാൻ തന്നെ ആയിരുന്നുവോ?
ദൈവമേ! അവരെല്ലാവരും എന്നെപ്പോലെയോ?
കണ്ണുകളിൽ ഇരുട്ടു കയറുന്നു.

ബന്ധനസ്ഥനായ അയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി. അയാളുടെ കീശയിൽ നിന്നും വീണ കടലാസു കഷണം നേർത്ത ഒരു കാറ്റിൽ പുറം മറിഞ്ഞു. ആ സന്ധ്യയിലും അതിലെ ലിഖിതം വ്യക്തമായിരുന്നു.

“ആഗോളവത്ക്കരണം - ചൂഷണത്തിന്റെ പുതിയ മുഖം”

9 comments:

സു | Su said...

ജിത്തു :)

-സു‍-|Sunil said...

aagOLavathakaraNatthin~ puthiya bhaashyam rachichcha jithuvE, it is an excellent post! Congrats.

കലേഷ്‌ കുമാര്‍ said...

ജിത്തൂ...

സൂ‍പ്പർ!

.::Anil അനില്‍::. said...

ഡബിൾ സൂപ്പർ!

ചില നേരത്ത്.. said...

VAlare nannaayirikkunnu..
-ibru

kumar © said...

ജിത്തു, നന്നായിരിക്കുന്നു.

Jiby said...

jithu...too too good!!! felt like i wuz reading the work of a great malayalam writer...think u shud do something on that line instead of an "elite" group of ppl like us reading this...its not flattery but an honest opinion!

Thulasi said...

thaks jithu,
thats me in ur world.
but sstill thesr is hope...look wats happening in Latin america...there is a alternative for globalisation.viva Hugo chavez

Jithu said...

> സു
നന്ദി :-)

> സുനിൽ
നന്ദി :-)

> കലേഷ്
നന്ദി ഉണ്ട് :-)

> അനിൽ
നന്ദി :-)

> ഇബ്രു
നന്ദി മാഷേ :-)

> കുമാർ
നന്ദി :-)

> ജിബി
നന്ദി ജിബീ.. അത്രയ്ക്കൊക്കെ ഉണ്ടോ? :-).. വളരെ നന്ദി..

> തുളസി
അതെ ഇന്ത്യക്ക് പ്രതീക്ഷയെങ്കിലും ഉണ്ട്..