Saturday, December 17, 2005

പ്രതീക്ഷ



മേഘങ്ങൾ പണ്ടെങ്ങോ വിടചൊല്ലിപ്പോയൊരീ
ശൂന്യമാം വാനിന്റെ മച്ചുകത്തിൽ
ഒരു നവ താരം ഉദിച്ചങ്ങ് ദൂരത്ത്
നീ അതു കണ്ടോടീ കൊച്ചു ത്രേസ്യേ?

എന്നെന്നുമീമണ്ണിൽ വീഴും വിയർപ്പങ്ങ്
മാനത്ത് പോയൊരു പൊന്മേഘമായ്
മഴയില്ലാക്കാലത്ത് ഈ കരി മണ്ണില്
പൊഴിയുവാൻ കേഴെടീ കൊച്ചു ത്രേസ്യേ!

അകലേക്ക് നോക്കുന്ന കണ്ണുകൾ രണ്ടിലെ
ചേതന വറ്റാതെ കാത്തുകൊള്ളാൻ
നമ്മുടെ വയലില് പൊന്മേനി വിളയുവാൻ
ഈശനോടോതുക കൊച്ചു ത്രേസ്യേ!

3 comments:

evuraan said...

:)

കൊച്ചു ത്രേസ്യ സീരിയൽ കാണുകയാണ്. എന്നിട്ടാവാം പ്രാർത്ഥനയും മറ്റും.

ജിത്തു, (അതോ ജിതുവോ?), കമ്മന്റിന് വേർഡ് വേരിഫിക്കേഷൻ ഏർപ്പെടുത്തിക്കൂടേ?

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്. അതുപോട്ടേ, ആരാ ഈ കൊച്ചുത്രേസ്യ?

Kalesh Kumar said...

പ്രിയ ജിത്തു,
കൃസ്തുമസ് ആശംസകൾ!
പുട്ടടിക്കാൻ വേണ്ടി മരിക്കാൻ വരെ തയാറാണ്! :)